Writer - razinabdulazeez
razinab@321
മസ്കത്ത്: 76-ാമത് റിപബ്ലിക് ദിനം ആഘോഷിച്ച് മസ്‌കത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം. മസ്കത്ത് ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ 500 ലേറെ പേരാണ് പങ്കെടുത്തത്. ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് എംബസി അങ്കണത്തിൽ ദേശീയ പതാകയുയർത്തി. ഭാര്യ ദിവ്യനാരംഗിനൊപ്പം ചേർന്നാണ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഇന്ത്യൻ സ്ഥാനപതി പുർഷ്പാർച്ചന നടത്തിയത്. അഹിംസാ സിദ്ധാന്തത്തെയും ഗാന്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മാനവിക മൂല്യങ്ങളെയും അനുസ്മരിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. ഇന്ത്യയുടെ പുരോഗതി, ജനാധിപത്യ മൂല്യങ്ങൾ, ഭാവി അഭിലാഷങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയുള്ള രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിൽനിന്നുള്ള സുപ്രധാന ഉദ്ധരണികൾ അംബാസഡർ വായിച്ചു
വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾക്കും എംബസി അങ്കണം വേദിയായി. ഗൂബ്ര ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ ദേശ ഭക്തിഗാനങ്ങൾ ആലപിച്ചു. മസ്കത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.