ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്നാരംഭിക്കും

Update: 2022-11-10 01:29 GMT
Advertising

സലാല ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനുമായി ചേർന്ന് ഐ.ഒ.സി സലാലയിൽ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ഔഖത്തിലെ സ്റ്റേഡിയത്തിൽ ഇന്നാരംഭിക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ടീം നറുക്കെടുപ്പ് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ നിർവ്വഹിച്ചു. ഐ.ഒ.സി സലാല ചാപ്റ്റർ കൺവീനർ ഡോ. നിഷ്താർ നേതൃത്വം നൽകി. ഹരികുമാർ ഓച്ചിറ, ഷജിൽ എന്നിവർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News