സൻസിബാർ പ്രസിഡന്‍റ് ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

Update: 2022-10-13 04:50 GMT

രണ്ട്ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൻസിബാർ പ്രസിഡന്‍റ്  ഡോ. ഹുസൈൻ അലി മഊനി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണങ്ങളെ കുറിച്ചും അവയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ പറ്റിയും ചർച്ച ചെയ്തു. ചൊവ്വാഴ്ച സൻസിബാർ പ്രസിഡന്‍റ് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായും കൂടിക്കാഴ്ച നടത്തി.

രണ്ട് സൗഹൃദ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും വിശകലനം ചെയ്തു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കുന്നതിനെ പറ്റിയും ചർച്ച നടന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News