ഒമാൻ സുൽത്താൻറെ ജോർഡൻ സന്ദർശനത്തിന് തുടക്കമായി

സുൽത്താൻറെ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചേക്കും

Update: 2024-05-22 17:21 GMT
Advertising

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ജോർഡൻ സന്ദർശനത്തിന് തുടക്കമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജോർഡൻനിൽ എത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും ഉഷ്മളവരവേൽപ്പാണ് ലഭിച്ചത്.  ഒമാൻ സുൽത്താൻ അബ്ദുല്ല രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി.

അമ്മാനിലെ ബാസ്മാൻ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും അവമെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു. പ്രാദേശിക അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങളും കൈമാറി. അറബ് സംയുക്ത പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. സുൽത്താൻറെ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിലും ഒപ്പുവെച്ചേക്കും.

ഒമാൻ പ്രതിനിധി സംഘം ജോർഡനിലെ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തും. സുൽത്താൻറെ സന്ദർശനവും അബ്ദുള്ള രണ്ടാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ സാമ്പത്തിക,വ്യാപാര, നിക്ഷേപ, ടൂറിസം മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് അധികൃതർ കാണുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News