തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
മെഡിക്കൽ കോളേജ് ഉള്ളൂര്‍ റോഡിൽ എസ് കെ ഭവനിൽ ഷൺമുഖൻ ആചാരി മകൻ അറുമുഖം (69) ആണ് മരിച്ചത്
Update: 2025-11-24 15:17 GMT
മസ്‌കത്ത്: തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. മെഡിക്കൽ കോളേജ് ഉള്ളൂര്‍ റോഡിൽ എസ് കെ ഭവനിൽ ഷൺമുഖൻ ആചാരി മകൻ അറുമുഖം (69) ആണ് ഒമാനിലെ സൂറിൽ വെച്ച് മരിച്ചത്. മാതാവ്: കൃഷ്‌ണമ്മ. ഭാര്യ: പുഷ്പ. മസ്‌കത്ത് മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി. ഭൗതിക ശരീരം ഇന്ന് രാത്രി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെവന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.