ഒമാനിലെ റുസ്താഖിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ നാല് മരണം
മലപ്പുറം ചേളാരി സ്വദേശി അഫ്സൽ (40) ആണ് മരണപ്പെട്ടത്
Update: 2025-12-29 05:51 GMT
മസ്‌കത്ത്: റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ മരണപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം ചേളാരി സ്വദേശി അഫ്സൽ (40) ആണ് മരണപ്പെട്ടത്. മരണപ്പെട്ട മറ്റു മൂന്ന് പേർ സ്വദേശി പൗരന്മാരാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേർ റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.