തും റൈത്തിൽ ടിസയുടെ വിപുലമായ ഓണാഘോഷം

ഘോഷയാത്രയും, കലാ പരിപാടികളും, ഓണസദ്യയും, വിവിധ ഓണക്കളികളും നടന്നു

Update: 2025-10-25 11:22 GMT

തുംറൈത്ത്‌: സലാലക്കടുത്ത്‌ തും റൈത്തിലെ ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ വിപുലമായി ഓണാഘോഷിച്ചു. മാര്യേജ്‌ ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ്‌ ഡോ: കെ സനാതനൻ ഉദ്‌ഘാടനം ചെയ്തു. ടിസ ചെയർമാൻ റസൽ മുഹമ്മദ്‌, പ്രസിഡന്റ്‌ ഷജീർഖാൻ എന്നിവർ സംബന്ധിച്ചു. ഐഎസ്‌ സി പ്രസിഡന്റ്‌ രാകേഷ്‌ കുമാർ ജാ, ഡോ: അബൂബക്കർ സിദ്ദീഖ്‌, ദീപക്‌ പഠാങ്കർ, രേഖ പ്രശാന്ത്‌ ആശംസകൾ നേർന്നു.

തിരുവാതിര, വിവിധ നൃത്തങ്ങൾ, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികളും നടന്നു. ഓണസദ്യയിൽ തും റൈത്തിലെ വിവിധ രാജ്യക്കാരായ പ്രവാസികൾ സംബന്ധിച്ചു.ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്‌. വിവിധ ഓണക്കളികളും കായികമത്സരങ്ങളും നടന്നു. ഈ വർഷത്തെ സലാലയിലെ ഓണാഘോഷത്തിന് ടിസ ഓണത്തോടെ സമാപനമായെന്ന് റസൽ മുഹമ്മദ്‌ പറഞ്ഞു.

പ്രത്യേക ക്ഷണിതാക്കളായ സിവി സുദർശൻ, ഗോപകുമാർ, മമ്മിക്കുട്ടി, ഡോ: വിപിൻദാസ്‌, സജീബ്‌ ജലാൽ തുടങ്ങി സലാലയിൽ നിന്ന് വിവിധ സംഘടന പ്രതിനിധികളും സംബന്ധിച്ചു.പരിപാടിക്ക് കൺവീനർ ബിനുപിള്ള, അനിൽ, അബ്‌ദുസ്സലാം, രേഷ്‌മ സിജോയ്‌, ഗായത്രി വിനോദ്‌ നേത്യത്വം നൽകി. പ്രസാദ്‌ സി വിജയനാണ് മാവേലിയായത്‌.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News