കടൽ മാർ​ഗം ലഹരിക്കടത്ത്, ബർക്കയിൽ കഞ്ചാവ് കടത്തിയ രണ്ട് ഏഷ്യൻ പ്രവാസികൾ പിടിയിൽ

മയക്കുമരുന്ന് കൈപ്പറ്റുന്നതിനിടെ രണ്ട് അറബ് പൗരന്മാരെയും പിടികൂടി

Update: 2025-10-29 10:17 GMT

മസ്കത്ത്: ഒമാനിലെ ബർക്കയിൽ കഞ്ചാവ് കടത്തിയതിന് രണ്ട് ഏഷ്യൻ പ്രവാസികളടക്കം നാല് പേർ പിടിയിലായി. ലഹരിക്കടത്ത് സംശയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോസ്റ്റ് ഗാർഡ് പൊലീസ് ബോട്ടുകൾ കടത്തുകാരുടെ ബോട്ടിനെ പിന്തുടർന്നു. ബോട്ട് പിടിച്ചെടുക്കുകയും ബോട്ടിലുണ്ടായിരുന്ന രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബർക്ക വിലായത്തിലെ കടൽത്തീരത്ത് വെച്ച് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് കൈപ്പറ്റുന്നതിനിടെ രണ്ട് അറബ് പൗരന്മാരെയും പിടികൂടി. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. സൗത്ത് ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ നേതൃത്വത്തിൽ വാദി അൽ മആവിൽ സ്‌പെഷ്യൽ ടാസ്‌ക് പോലീസ് യൂണിറ്റിന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News