വാട്ടർ സല്യൂട്ട്; ബെയ്ജിങ്- മസ്കത്ത് ആദ്യ സർവീസിന് മസ്കത്തിൽ സ്വീകരണം

സല്യൂട്ട് ഏറ്റുവാങ്ങി ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ്

Update: 2025-12-01 10:44 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ബെയ്ജിങ്ങിൽ നിന്ന് മസ്കത്തിലേക്കുള്ള ആദ്യ ഡിറക്ട് സർവീസിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം. ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സിനെയാണ് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരം ബെ​യ്ജി​ങ് ഡാ​ക്സി​ങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്.

ഒ​മാ​ൻ പൈ​തൃ​ക- ടൂ​റി​സം മ​ന്ത്രാ​ല​യ​വും ഒ​മാ​നി​ലെ ചൈ​നീ​സ് എം​ബ​സിയും സഹകരിച്ചാണ് പുതിയ റൂട്ടിന് തുടക്കമായത്. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാരം, നിക്ഷേപം​ എന്നിവ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഷെ​ഡ്യൂ​ൾ​ പ്ര​കാ​രം, 299 സീ​റ്റ് ശേ​ഷി​യു​ള്ള എ​യ​ർ​ബ​സ് A330-300 വി​മാ​നം ഉ​പ​യോ​ഗി​ച്ച് ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഴ്ച​യിൽ രണ്ട് സർവീസുകൾ ഉണ്ടാകും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News