സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ഇന്നുമുതൽ മാസ്‌ക് ധരിക്കൽ നിർബന്ധം

Update: 2023-01-03 03:53 GMT
Advertising

ഒമാനിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ഇന്ന് മുതൽ മാസ്‌ക് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. സന്ദർശകരും ജീവനക്കാരും മാസ്‌ക് ധരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹോസ്പിറ്റൽ അധികൃതർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രോഗവ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

കോവിഡ് ബാധിതരെ പർപ്പിൾ വാർഡുകളിലായിരിക്കും പ്രവേശിപ്പിക്കുക. മുൻകരുതൽ നടപടികളുടെ ഭാഗമായി ജീവനക്കാരും സന്ദർശകരും ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ പ്രവേശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News