ഒമാന്‍റെ നിരത്തുകളിൽ ഇനി വനിത ടാക്സി സർവീസ്

വനിതകൾ ഓടിക്കുന്ന ടാക്സികൾ പരീക്ഷണ അടിസ്ഥാനത്തിൽ ജനുവരി 20 മുതൽ മസ്കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക

Update: 2022-01-13 18:10 GMT
Editor : abs | By : Web Desk

ഒമാന്‍റെ നിരത്തുകളിൽ ഇനി വനിത ടാക്സികളും സർവിസ് നടത്തും. സർവിസ് നടത്താൻ പ്രാദേശിക ടാക്‌സി സര്‍വിസ് ആപ്പ് ആയ 'ഒ ടാക്സി'ക്ക് ലൈസൻസ് അനുവദിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

വനിതകളോടിക്കുന്ന ടാക്സികൾ പരീക്ഷണ അടിസ്ഥാനത്തിൽ ജനുവരി 20 മുതൽ മസ്കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. രാജ്യത്ത് ആദ്യമായിട്ടാണ് ടാക്സി സർവിസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വനിത ടാക്സി സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർഥികൾക്കും ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News