പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനാണ് പ്രഥമ പരിഗണന: ഖത്തര്‍ പ്രധാനമന്ത്രി

ഗസ്സയില്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തര്‍ അമീറും ആവശ്യപ്പെട്ടു

Update: 2023-10-14 01:12 GMT

ആന്‍ണി ബ്ലിങ്കനും ഖത്തര്‍  പ്രധാനമന്ത്രിയും

ദോഹ: പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനാണ്  പ്രഥമ പരിഗണനയെന്ന് ഖത്തര്‍ പ്രധാനമന്ത്രി.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്. ഗസ്സയില്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തര്‍ അമീറും ആവശ്യപ്പെട്ടു.

ഗസ്സയിലെ ഇസ്രായേൽ ആക്രമണം രക്ഷൂമാവുന്നതിനിടെയാണ്  അറബ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഖത്തറിലെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായായിരുന്നു ആദ്യ ചര്‍ച്ച. ഗസ്സയും ഇസ്രായേലും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിലെ മറ്റു മേഖലകളിലേക്ക് വ്യാപിക്കരുതെന്നും, ഗസ്സയിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ജീവൻരക്ഷാ ദൗത്യത്തിനുമായി മാനുഷിക ഇടനാഴി അടിയന്തിരമായി തുറക്കണമെന്നും അമീർ ആവശ്യപ്പെട്ടു.

Advertising
Advertising

തുടര്‍ന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍  അല്‍താനിയുമായും ചര്‍ച്ച നടത്തി. ഗസ്സയിൽ വെടി നിർത്തലിനും സമാധാനം പുനസ്ഥാപിക്കാനും ശ്രമിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനി വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണമെന്ന ഖത്തറിന്‍റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. മാനുഷിക ഇടനാഴി തുറക്കണമെന്ന ഖത്തറിന്‍റെ നിലപാട്  പങ്കുവെച്ചിട്ടുണ്ട്.ഫലസ്തീനിലെ സഹോദരങ്ങള്‍ക്ക് ജീവന്‍ രക്ഷാ വസ്തുക്കള്‍ എത്തിക്കേണ്ടതുണ്ട്. അതേസമയം ഇസ്രായേലില്‍ സ്വീകരിച്ച അതേ നിലപാട് തുടര്‍ന്ന ബ്ലിങ്കന്‍ ഹമാസാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും ഹമാസിനെ എല്ലാ രാജ്യങ്ങളും തള്ളിപ്പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുക അനായാസമല്ല. ഹമാസ് സാധാരണക്കാരെ പരിചയായി ഉപയോഗപ്പെടുത്തുകയാണ് . ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനും പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനും അവകാശമുണ്ടെന്നും ബ്ലിങ്കൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News