പതിനാലാമത് മാർമി ഫാൽക്കൺ ഫെസ്റ്റിവൽ ജനുവരി ഒന്നുമുതൽ

രജിസ്‌ട്രേഷൻ നടപടികൾ ഇന്നത്തോടെ അവസാനിക്കും

Update: 2022-12-26 05:05 GMT

പതിനാലാമത് മാർമി ഫാൽക്കൺ ഫെസ്റ്റിവൽ ജനുവരി ഒന്നുമുതൽ 28 വരെ നടക്കും. മേളയിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ഇന്നത്തോടെ അവസാനിക്കും. ഫാൽക്കൺ പക്ഷികളുമായി ബന്ധപ്പെട്ട മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഫെസ്റ്റിവലാണ് മാർമി ഫെസ്റ്റിവൽ. ഫാൽക്കൺ പക്ഷികളുടെ വേട്ടയാടുന്നതിലെ മികവ് മാറ്റുരയ്ക്കുന്ന മത്സരങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രാധാന ആകർഷണം.




വിദേശത്ത് നിന്നടക്കം നിരവധി ഫാൽക്കൺ പക്ഷികൾ മത്സരത്തിന്റെ ഭാഗമാകും. മിസഈദ് സീ ലൈനാണ് മത്സര വേദി. ഫെസ്റ്റിവലിലേക്കുള്ള രജിസ്‌ട്രേഷൻ ഇന്നത്തോടെ അവസാനിക്കും. കഴിഞ്ഞ വർഷം 1400 ഫാൽക്കൺ പക്ഷികളാണ് മേളയിൽ പങ്കെടുത്തിരുന്നത്. ജനുവരി ഒന്നുമുതൽ 28 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നിരവധി സന്ദർശകരും എത്തുമെന്നാണ് കണക്കാക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News