ജനീവ മോട്ടോർ ഷോ സന്ദർശിച്ചത് 1.8 ലക്ഷം പേർ; ജിംസ് ഖത്തറിന്റെ ഭാഗമായത് 31 പ്രമുഖ കാർ നിർമാതാക്കൾ

കാര്‍ വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകളും കാഴ്ചകളും കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Update: 2023-10-18 19:24 GMT

ദോഹ: ഖത്തറില്‍ നടന്ന ജനീവ മോട്ടോര്‍ ഷോ സന്ദര്‍ശിച്ചത് 1.8 ലക്ഷം പേര്‍. ലോകത്തെ 31 പ്രമുഖ കാര്‍ നിര്‍മാതാക്കളാണ് ജിംസ് ഖത്തറിന്റെ ഭാഗമായത്. കാര്‍ വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകളും കാഴ്ചകളും കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

വാരാന്ത്യങ്ങളില്‍ ഒഴികെ പൊതുജനങ്ങള്‍ക്ക് സൌജന്യ പ്രവേശനം അനുവദിച്ചിരുന്നു. 1.8 ലക്ഷം സന്ദര്‍ശകരും 50 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ മാധ്യമപ്രവര്‍ത്തകരും ഡിഇസിസിയിലെ ജിംസ് ഖത്തര്‍ വേദിയിലെത്തി.

12 പുത്തന്‍ കാറുകളുടെ അഞ്ച് ബ്രാന്‍ഡുകളുടെയും വിപണി അരങ്ങേറ്റത്തിനും ഖത്തര്‍ വേദിയായി. ഇതോടൊപ്പം സീലൈനില്‍ നടന്ന അഡ്വഞ്ചര്‍ ഹബിലും ലുസൈല്‍ ബൊലേവാദിലെ അര്‍ബന്‍ പ്ലേ ഗ്രൌണ്ടിലും നിരവധി പേരാണ് എത്തിയത്. 2025 ലാണ് ജനീവ മോട്ടോര്‍ ഷോ ഇനി വീണ്ടും ഖത്തറില്‍ നടത്തുക.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News