സംയുക്ത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Update: 2023-07-29 01:58 GMT
ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഐഫാഖ് ഖത്തറും ഖത്തര്‍ സംസ്കൃതിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ താഴ്ന്ന വരുമാനക്കാരായ 350 ഓളം പേര്‍ പങ്കെടുത്തു.
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ ഇഎം സുധീര്‍, ഐഫാഖ് ജനറല്‍ സെക്രട്ടറിസുഹൈൽ കൊന്നക്കാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു. ബിജു പി മംഗലം അധ്യക്ഷത വഹിച്ചു. ചിന്തുരാജ് സ്വാഗതവും ബിനോയ് എബ്രഹാം നന്ദിയും പറഞ്ഞു.