ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ മലയാളി
Update: 2023-10-16 07:56 GMT
വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കാർ എന്നറിയപ്പെടുന്ന ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ മലയാളി. കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലാണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്.
95 രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലേറെ എന്‍ട്രികളില്‍ നിന്നാണ് വിഷ്ണുവിന്റെ ക്ലിക്ക് ചരിത്രത്തില്‍ ഇടംപിടിച്ചത്. തെക്കേ അമേരിക്കയിലെ വംശനാശഭീഷണി നേരിടുന്ന ജീവിയായ ടാപിര്‍ ആണ് വിഷ്ണുവിന്റെ കാമറയില്‍ പതിഞ്ഞത്.
(വിഷ്ണു പകർത്തിയ ചിത്രം)
ഖത്തറിൽ നിർമാണ മേഖലയില്‍ ജോലി ചെയ്യുന്ന വിഷ്ണുവിന് ഫോട്ടോഗ്രാഫി ഹോബിയാണ്. വലിയ പ്രകൃതി സ്നേഹിയും കൂടിയാണിദ്ദേഹം. ഇതിനുള്ള അംഗീകാരമായി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ബെസ്റ്റ് ഫോട്ടോ ഗ്രാഫര്‍ പുരസ്കാരം.