പ്രൊഫഷണൽസ് സൂപ്പർ കപ്പിൽ അൽ അമീൻ എഞ്ചിനീയറിങ് കോളജ് ചാമ്പ്യന്മാരായി

Update: 2022-11-14 06:34 GMT

തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടന സീടാക് സംഘടിപ്പിച്ച പ്രൊഫഷണൽസ് സൂപ്പർ കപ്പിന് കൊടിയിറങ്ങി. 15 പ്രൊഫഷണൽ കോളേജ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അൽ അമീൻ എഞ്ചിനീയറിങ് കോളജ് ഷൊർണൂർ ചാമ്പ്യന്മാരായി.

ഫൈനലിൽ കൊല്ലം ടി.കെ.എം കോളേജിനെയാണ് അൽ അമീൻ തോൽപ്പിച്ചത്. എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ് കുറ്റിപ്പുറത്തിനാണ് മൂന്നാംസ്ഥാനം. മുൻ ഫിഫാ റഫറി സേതുമാധവൻ, ഐ.ബി.പി.സി അധ്യക്ഷൻ ജാഫർ ഉസ് സാദിഖ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ലോകകപ്പ് ആരവങ്ങൾക്കൊപ്പം ചേരുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റ് നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. എഞ്ചിനീയർ നിഖിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ടൂർണമെന്റ് നടത്തിപ്പിന് നേതൃത്വം നൽകുന്നത്.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News