അല്‍സമാന്‍ എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് പ്ലാസ മാളില്‍ തുറന്നു.

നാല് പതിറ്റാണ്ടിലേറെ മണി എക്സ്ചേഞ്ച് മേഖലയില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള അല്‍സമാന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കും മികച്ച സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്

Update: 2022-09-28 16:16 GMT

ഖത്തറിലെ പ്രമുഖ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ അല്‍സമാന്‍ എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് ഏഷ്യന്‍ ടൗണിലെ പ്ലാസ മാളില്‍ തുറന്നു. ഖത്തറിലെ പതിനാലാമത്തെ ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. 

നാല് പതിറ്റാണ്ടിലേറെ മണി എക്സ്ചേഞ്ച് മേഖലയില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള അല്‍സമാന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കും മികച്ച സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ കൌണ്ടറുകളുമായി വിശാലമായ ബ്രാഞ്ചാണ് പ്ലാസ മാളിലേത്. 

ഖത്തറിലെ പ്രമുഖ അഭിഭാഷകനായ യൂസുഫ് അഹമദ് അല്‍ സമാന്‍ പുതിയ സെന്ററ്‍ ഉദ്ഘാടനം ചെയ്തു. അല്‍സമാന്‍ മാനേജിങ് ഡയറക്ടര്‍ സാലിഹ് അഹ്മദ് അല്‍സമാന്‍, ഉരീദു സിഎഫ്ഒ അബ്ദുള്ള അഹ്മദ് അല്‍സമാന്‍, അല്‍സമാന്‍ ജനറല്‍ മാനേജര്‍മുഹമ്മദ് അന്‍വര്‍ സാദത്ത്, ഓപ്പറേഷന്‍സ് മാനേജര്‍ സുബൈര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അല്‍സമാന്‍ ആപ്ലിക്കേഷന്‍ വഴിയും ഉയര്‍ന്ന നിരക്കില്‍ വേഗത്തില്‍ നാട്ടിലേക്ക് പണമെത്തിക്കാം. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News