ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Update: 2024-01-08 18:46 GMT

ദോഹ: ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി.അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു.കായിക മന്ത്രിയെയും മാറ്റിയിട്ടുണ്ട‌്.മുനിസിപ്പാലിറ്റി മന്ത്രിയായിരുന്ന ഡോക്ടര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഇയെ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റി.

അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയാണ് പുതിയ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസഡിന്റും മുന്‍ താരവുമായിരുന്ന ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍താനിയാണ് പുതിയ കായികമന്ത്രി.നീതിയന്യായ കാബിനറ്റ് കാര്യ സഹമന്ത്രിയായിഇബ്രാഹിം ബിന്‍ അലി ബിന്‍ ഈസ അല്‍ മുഹന്നദി ചുമതലയേറ്റു.

വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായി സുല്‍താന്‍ ബിന്‍ സഅദ് ബിന്‍ സുല്‍താന്‍ അല്‍മുറൈഖിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി എന്നിവര്‍ക്ക് മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News