അറബ് ലോകത്തെ ഫുട്ബോള്‍ രാജാക്കന്മാരെ നാളെ അറിയാം

ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയും ടുണീഷ്യയും തമ്മിലാണ് കലാശപ്പോര്

Update: 2021-12-17 17:20 GMT

ഫിഫ അറബ് കപ്പ് ഫുട്ബോളിന്‍റെ ഫൈനല്‍ നാളെ.  ഖത്തര്‍ സമയം വൈകിട്ട് ‌ആറ് ‌മണിക്കാണ്  കിക്കോഫ്. അറബ് ലോകത്തെ ഫുട്ബോള്‍ രാജാക്കന്‍മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.

ഏഷ്യന്‍ ശക്തികളെ വീഴ്ത്തി കലാശപ്പോരിന് ഇറങ്ങുന്നത് ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയും ടുണീഷ്യയുമാണ്.  ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസമാണ് അള്‍ജീരിയയുടെ മുതല്‍ക്കൂട്ട്. റിയാദ് മെഹ്റസും ഇസ്ലാം സ്ലിമാനിയും ഇല്ലാതിരുന്നിട്ടും അവരുടെ കരുത്ത് ചോര്‍ന്നിട്ടില്ല.

ഗ്രൂപ്പ് ഘട്ടത്തില്‍ സിറിയയോട് തോറ്റ ടുണീഷ്യ പിന്നീട് മികവിലേക്കുയര്‍ന്ന ടീമാണ്. നിലവില്‍  ഗോള്‍ വേട്ടയില്‍ മുന്നിലുള്ള ജാസിരിയും‌ മികച്ച പിന്തുണ നല്‍കുന്ന ബിന്‍ലര്‍ബിയും മസാകിനിയും ടുണീഷ്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ഖത്തര്‍-ഈജിപ്ത് ലൂസേഴ്സ് ഫൈനലും നാളെ നടക്കും,ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റേഡിയം 974 ലാണ് മത്സരം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News