'ഖത്തറിന്റെ സമ്പദ്ഘടനയില്‍ ഉണര്‍വ്; വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും'

മൊത്ത ആഭ്യന്തര ഉത്പാദനം 4.3 ശതമാനം വര്‍ധിച്ചതായും അമീര്‍ പറഞ്ഞു

Update: 2022-10-25 16:17 GMT
Editor : banuisahak | By : Web Desk

ദോഹ: ഖത്തറിന്റെ സാമ്പത്തിക രംഗം ശക്തിപ്രാപിക്കുന്നതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. അര്‍ധവാര്‍ഷിക കണക്കുകള്‍പ്രകാരം മൊത്ത ആഭ്യന്തര ഉത്പാദനം 4.3 ശതമാനം വര്‍ധിച്ചതായും അമീര്‍ പറഞ്ഞു. ശൂറാ കൌണ്‍സില്‍ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അമീര്‍.

കോവിഡ് സമയത്ത് 2020 ല്‍ നേരിയ ഇടിവുണ്ട‌ായ ശേഷം രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തിപ്രാപിക്കുകയാണ്. അന്തരാഷ്ട്ര വിപണിയിലെ ഊർജ ആവശ്യത്തിന്റെ തോത് വർധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക ശേഷി കൂട്ടി. നോര്‍ത്ത് ഈസ്റ്റ് ഫീല്‍ഡ് വികസന പദ്ധതി സമ്പദ്ഘടനയ്ക്ക് ഏറെ നിര്‍ണായകമാണ്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ പരിഷ്കരണവുമായി മുന്നോട്ടുപോകുകയാണെന്നും അമീര്‍ പറഞ്ഞു.

വിഷന്‍ 2030 ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഭക്ഷ്യ സുരക്ഷയിലും ആരോഗ്യമേഖലയും ആഗോള തലത്തില്‍ തന്നെ ഖത്തര്‍ ഏറെ മുന്നിലാണ്. എല്ലാ നഗരങ്ങള്‍ക്കും ഹെല്‍ത്തി ഹെല്‍ത്തി സിറ്റി അംഗീകാരം ലഭിച്ച ലോകത്തെ ഏക രാജ്യം ഖത്തറാണെന്നും അമീര്‍ പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News