ഗസ്സയിൽ സമാധാന ദൗത്യം തുടരുന്ന ഖത്തറിന് നന്ദിയറിയിച്ച് ബൈഡൻ

ആറാഴ്ച പിന്നിടുന്ന സംഘർഷം അവസാനിപ്പിച്ച് മേഖലയിൽ ഉടൻ സമാധാനം ഉറപ്പാക്കാൻ ഖത്തർ അമീർ ബൈഡനോട് ആവശ്യപ്പെട്ടു

Update: 2023-11-13 17:57 GMT
Advertising

ദോഹ: ഗസ്സയില്‍ സമാധാന ദൗത്യവുമായി ഖത്തര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഖത്തർ അമീറുമായി ഫോണില്‍ നടത്തിയ ആശയവിനിമയത്തിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഖത്തറിന്റെ ഇടപെടലുകളെ പ്രശംസിച്ചത്. 

ആറാഴ്ച പിന്നിടുന്ന സംഘർഷം അവസാനിപ്പിച്ച് മേഖലയിൽ ഉടൻ സമാധാനം ഉറപ്പാക്കാൻ ഖത്തർ അമീർ ബൈഡനോട് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണം, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാർക്കെതിരായ അക്രമണം നിർത്തണം. ഗസ്സയിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷ്യ വസ്തുക്കളും മറ്റ് അടിയന്തര ആവശ്യങ്ങളും ലഭ്യമാക്കാനായി റഫാ അതിർത്തി സ്ഥിരമായി തുറന്നു നൽകണമെന്നും അമീർ ആവശ്യമുന്നയിച്ചു.

ബന്ദികളെ മോചിപ്പിക്കാനും റഫ അതിർത്തി വിദേശികൾക്ക് തുറന്നുകൊടുക്കാനും ദുരിതാശ്വാസ സഹായം നൽകാനുമുള്ള ഖത്തറിന്റെ തുടർച്ചയായ ശ്രമങ്ങൾ അമീർ അമേരിക്കൻ പ്രസിഡന്റുമായി പങ്കുവെച്ചു. ഒരുമാസത്തിലേറെ നീണ്ട നിൽക്കുന്ന യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഗസ്സയിലെ നിരപരാധികളുടെ ജീവൻ സംരക്ഷിക്കാനുമായി ഖത്തറിന്റെ ഇടപെടലുകൾ തുടരുകയാണ്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News