ചാലിയാർ ദോഹ ലോക ജലദിന ക്വിസ് മത്സരം മാർച്ച് 22 ന്
Update: 2022-03-17 17:46 GMT
ദോഹ: ലോക ജലദിനത്തോട് അനുബന്ധിച്ച് ചാലിയാർ ദോഹ ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം മാർച്ച് 22 ന് ഓൾഡ് ഐഡിയൽ സ്കൂളിൽ നടക്കും. വൈകുന്നേരം 6.45 മുതൽ നടക്കുന്ന മത്സരത്തിന് പ്രശസ്ത ക്വിസ് മാസ്റ്റർ മൻസൂർ മൊയ്‌ദീൻ അവതാരകനാവും.ഒമ്പതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീമിന് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കുകയുള്ളു.
പരിസ്ഥിതി, പൊതുവിജ്ഞാനം,സ്പോര്‍ട്സ്,കല, സംസ്കാരം,സാഹിത്യം,ശാസ്ത്രം, ചരിത്രം, ഇന്ത്യ എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയായിരിക്കും മത്സരം.ഓഡിയോ റൗണ്ട്, വിശ്വൽ റൗണ്ട് എന്നിവയുമുണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് ബന്ധപ്പെടുക. 70512340/ 77101814