പ്രമുഖ ബില്‍ഡര്‍മാരുടെ സാന്നിധ്യവുമായി സിറ്റി സ്കേപ്പ് പ്രോപ്പര്‍ട്ടി ഷോയ്ക്ക് ഖത്തറില്‍ തുടക്കം
ഗള്‍ഫ് മാധ്യമം വഴി കേരളത്തില്‍ നിന്നുള്ള ബില്‍ഡര്‍മാരും പങ്കെടുക്കുന്നു
കേരളത്തില്‍ നിന്നുള്ള പ്രമുഖ ബില്‍ഡര്‍മാരുടെ സാന്നിധ്യവുമായി സിറ്റി സ്കേപ്പ് പ്രോപ്പര്‍ട്ടി ഷോയ്ക്ക് ഖത്തറില്‍ തുടക്കം. ഗള്‍ഫ് മാധ്യമം ഒരുക്കിയ ഇന്ത്യന്‍ പവലിയനിലൂടെ 35 കമ്പനികളാണ് ഖത്തറിലെത്തിയത്.
ലോകത്തെ റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരുടെ നീണ്ടനിരയാണ് സിറ്റിസ്കേപ്പിന് എത്തിയിരിക്കുന്നത്. ക്രഡായിയുമായി ചേര്‍ന്ന് ഗള്‍ഫ് മാധ്യമം ഒരുക്കിയ ഇന്ത്യന്‍ പവലിയനിലൂടെ കേരളത്തിലെ 35 പ്രമുഖ നിര്‍മാണ കമ്പനികള്‍ ഖത്തര്‍ മലയാളികള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.
ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐസിബിഎഫ് ചെയര്‍മാന്‍ ഷാനവാസ് ബാവ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാഭാഗങ്ങളില്‍ നിന്നുമുള്ള ഫ്ലാറ്റുകളും വില്ലകളും ഇന്ത്യന്‍ പവലിയന്‍ വഴി സ്വന്തമാക്കാമെന്ന് ക്രഡായ് എക്സ്പോ കമ്മിറ്റി ചെയർമാൻ ജോൺ തോമസ്.
ഖത്തര്‍ മലയാളികള്‍ക്ക് സിറ്റിസ്കേപ്പ് ഇന്ത്യന്‍ പവലിയന്‍ സുവര്‍ണാവസരമാണ്. നാളെയാണ് പ്രോപ്പര്‍ട്ടി ഷോ സമാപിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രവേശനം അനുവദിക്കുക.