ഡോ. യൂസുഫുൽ ഖർദാവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകൾ

Update: 2022-09-30 07:58 GMT
Advertising

ആഗോള ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖർദാവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തറിലെ പ്രവാസി സംഘടനകൾ. പുതിയ നൂറ്റാണ്ടിൽ ഇസ്‌ലാമിക നവോത്ഥാനത്തെ ദാർശനികമായും പ്രായോഗികമായും മുന്നോട്ട് നയിച്ച പണ്ഡിതനും ദാർശനികനുമായിരുന്നു യൂസുഫുൽ ഖറദാവിയെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി-ഖത്തർ കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു. ഫലസ്ഥീൻ ഉൾപ്പെടെ ആഗോള മുസ്ലിം പ്രശ്‌നങ്ങളിൽ നീതിയുടെ പക്ഷത്ത് നിലകൊള്ളുകയും, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലർത്തുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം.

യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കെ.സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ആധുനിക ലോകത്ത് പുതിയ ചലനങ്ങളെ ഇസ്ലാമുമായി ബന്ധിപ്പിച്ച ഒരു പാലമായിരുന്നു ഖറദാവിയെന്ന് ഖത്തർ കെ.എം.സി.സി അനുസ്മരിച്ചു. മയ്യിത്ത് നമസ്‌ക്കരിക്കാനും പ്രാർത്ഥിക്കാനും ഖത്തർ കെ.എം.സി.സിയുടെ എല്ലാ ഘടകങ്ങളോടും അറിയിക്കുന്നതായി കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News