ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഈത്തപ്പഴമേള; ഈത്തപ്പഴത്തിനൊപ്പം ഈത്തപ്പഴ വിഭവങ്ങളും

പ്രാദേശിക ഈത്തപ്പഴങ്ങള്‍ സ്വന്തമാക്കാം

Update: 2023-08-11 09:38 GMT

ഖത്തറിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍റ്മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഈത്തപ്പഴമേളയ്ക്ക് തുടക്കം. ഫ്രഷ് ഈത്തപ്പഴത്തിനൊപ്പം ഈത്തപ്പഴ വിഭവങ്ങളും ലഭ്യമാണ്.

ഖത്തറിലെ ഫാമുകളിൽ നിന്നുള്ള പ്രാദേശിക ഈത്തപ്പഴങ്ങളാണ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഖലാസ് ,ബർഹി ,ശിഷി ,തമാർ,ഹലാലി ,ഖുദ്രി ,ഖെനൈസി തുടങ്ങി ഖത്തറില്‍ ലഭ്യമായ ഏതാണ്ട് ഇനങ്ങളും ഇവിടെയുണ്ട്. ഇതോടൊപ്പം ഈത്തപ്പഴം കൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ രുചിഅറിയാനുള്ള അവസരം കൂടിയാണ് ഗ്രാന്‍റ് ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവലെന്ന് ഗ്രാന്‍റ്മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറയ്ക്കല്‍ പറഞ്ഞു.

കേക്ക്,പുഡ്ഡിംഗ്, ബ്രഡ്,പായസം ,ലഡ്ഡു,അച്ചാർ ,ജ്യൂസ്, ഡേറ്റ്സ് റോൾ, പഫ്സ്, പുലാവോ എന്നിവയെല്ലാം ഈത്തപ്പഴ മേളയില്‍ രുചിച്ചറിയാം. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News