ഖത്തറില്‍ ഡിംഡെക്സ് സമുദ്ര പ്രതിരോധ പ്രദര്‍ശനത്തില്‍ അത്യാധുനിക യുദ്ധക്കപ്പലുകളുടെ നീണ്ട നിര

Update: 2022-03-20 19:05 GMT

അത്യാധുനിക യുദ്ധക്കപ്പലുകളുടെ നീണ്ട നിരയാണ് ‌ഇപ്പോള്‍ ദോഹ തീരത്ത്. ബ്രഹ്മോസ് മിസൈല്‍ വാഹക ശേഷിയുള്ള ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കത്തയും പാകിസ്താന്റെ പിഎന്‍എസ് ഷംസീര്‍ പടക്കപ്പലുമൊക്കെ ഇപ്പോള്‍ ദോഹ തീരത്തുണ്ട്. ഡിംഡെക്സ് സമുദ്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് കപ്പലുകള്‍ ദോഹയിലെത്തിയത്. 

ദോഹ ഹമദ് അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ആരുടെയും ഉള്ളൊന്ന് പിടയ്ക്കും. സമുദ്രങ്ങളില്‍ പോരാട്ടത്തിന്റെയും  പ്രതിരോധത്തിന്റെയും കരുത്തായി മാറിയ പടക്കപ്പലുകള്‍ നിരനിരയായി നില്‍ക്കുന്നു. ഇന്ത്യ, പാകിസ്താന്‍, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 13 കപ്പലുകള്‍. ഐഎന്‍സ് കൊല്‍ക്കത്തയാണ് ഇന്ത്യയെ  പ്രതിനിധീകരിക്കുന്നത്. 2014 ല്‍ കമ്മീഷന്‍ ചെയ്ത ഐഎന്‍എസ് ‌ കൊല്‍ക്കത്തയില്‍ ഹെലിപാട് അടക്കമുള്ള സംവിധാനങ്ങളുണ്ട്.

Advertising
Advertising

2009 മുതല്‍ നാവിക സേനയുടെ ഭാഗമായുള്ള പിഎന്‍എസ് ഷംസീര്‍ ആണ് പാകിസ്ഥാനില്‍ നിന്നുള്ളത്. ബംഗ്ലാദേശ്, സൌദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളും തീരത്തുണ്ട്. സമുദ്ര സുരക്ഷാ രംഗത്ത പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് അറിയാന്‍ ഡിംഡെക്സ് വലിയ വേദിയാണ് ഈ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക്  യുദ്ധക്കപ്പലുകള്‍ കാണാനുള്ള അവസരവും ഖത്തര്‍ പ്രതിരോധ‌ മന്ത്രാലയം ഒരുക്കിയിരുന്നു. നാളെയാണ് ഡിംഡെക്സ്മാരിടൈം പ്രദര്‍ശനം തുടങ്ങുന്നത്. ക്യു.എന്‍.സി.സിയിലെ പ്രദര്‍ശനത്തില്‍ 200 ലേറെ സ്റ്റാളുകളുണ്ടാകും. ബുധനാഴ്ച പ്രദര്‍ശനം അവസാനിക്കും.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News