ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ: വളണ്ടിയർ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന എക്‌സ്‌പോയ്ക്ക് 2200 വളണ്ടിയർമാർക്കാകും അവസരം

Update: 2023-08-02 19:34 GMT

ദോഹ: ഖത്തർ വേദിയാകുന്ന ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോയുടെ വളണ്ടിയർമാരാകാൻ അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ലോകകപ്പിന് പിന്നാലെ ഖത്തറിൽ ലോകം ഒത്തുചേരുന്ന മേളയാണ് ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ. 30 ലക്ഷം സന്ദർശകരെത്തുന്ന എക്‌സ്‌പോയ്ക്കുള്ള വളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ഉടൻ തന്നെ ആരംഭിക്കും. ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന എക്‌സ്‌പോയ്ക്ക് 2200 വളണ്ടിയർമാർക്കാകും അവസരം.

വളണ്ടിയർമാരാകുന്നതിനുള്ള മാനദണ്ഡങ്ങൾ എക്‌സ്‌പോ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകന് സെപ്തംബർ ഒന്നിന് 18 വയസ് തികയണം. എല്ലാ മാസവും ഏഴോ എട്ടോ ദിവസം സേവനം ചെയ്യാൻ സന്നദ്ധനാകണം. ഖത്തറിലുള്ള ആളായിരിക്കണം. പുറത്ത് നിന്നുള്ള ആളുകളെയും പരിഗണിക്കും. പക്ഷെ ഖത്തറിലേക്ക് വരുന്നതും താമസിക്കുന്നതും അടക്കമുള്ള എല്ലാ ചെലവും അവർ തന്നെ വഹിക്കണം. മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. വളണ്ടിയർമാർക്ക് പ്രതിഫലം ഉണ്ടായിരിക്കില്ല. എക്‌സ്‌പോയുടെ യൂനിഫോം, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ഒക്ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെയാണ് അറബ് ലോകം ആദ്യമായി വേദിയാകുന്ന ഹോൾട്ടികൾച്ചറൽ എക്‌സ്‌പോ നടക്കുന്നത്. അൽബിദ പാർക്കാണ് വേദി.


Full View


Doha Horticultural Expo: Volunteer criteria announced

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News