ലോകകപ്പിന് സജ്ജം; ദോഹ രാജ്യാന്തര വിമാനത്താവളം നാളെ മുതൽ സജീവമാകും

ലോകകപ്പിന് വിവിധ രാജ്യങ്ങളിൽ നിന്നായി ദശലക്ഷം കാണികളാണ് ഖത്തറിലേക്ക് വരാനിരിക്കുന്നത്

Update: 2022-09-14 18:38 GMT

ലോകകപ്പിനായി പുതുമോടിയോടെ സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളം നാളെ മുതൽ സജീവമാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 13 എയർലൈൻസുകൾ നാളെ മുതൽ ഡി.ഐ.എയിലേക്കായിരിക്കും സർവീസ് നടത്തുകയെന്ന് ഖത്തർ എയർപോർട്ട് ഓപറേഷൻ ആന്‍റ് മാനേജ്മെന്‍റ് അറിയിച്ചു.

എയർ അറേബ്യ, എയർ കയ്റോ. ഫ്ലൈദുബൈ, ഹിമാലയ എയർലൈൻസ്, ജസീറ എയർവേസ്, നേപ്പാൾ എയർലൈൻസ്, പാകിസ്താൻ ഇന്‍റർനാഷണൽ എയർലൈൻസ്, സലാം എയർ തുടങ്ങി 13 വിമാനക്കമ്പനികളുടെ ദോഹയിലേക്കുള്ള വരവും പോക്കും ഇനി ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കായിരിക്കും. ഡിസംബർ 30 വരെയാണ് നിശ്ചയിച്ചത്. ലോകകപ്പ് വേദികളിൽ നിന്ന് 30 മിനിറ്റ് മാത്രം യാത്രാ ദൂരെയാണ് വിമാനത്താവളം. ആഗമന, നിർഗമന ടെർമിനലുകളിൽ നിശ്ചിത ഫീസോടൈ കാർപാർക്കിങ് സൗകര്യമുണ്ടായിരിക്കും.

Advertising
Advertising

ലോകകപ്പിന് വിവിധ രാജ്യങ്ങളിൽ നിന്നായി ദശലക്ഷം കാണികളാണ് ഖത്തറിലേക്ക് വരാനിരിക്കുന്നത്. ഇതിനായി കൂടുതൽ പേരെ ഉൾകൊള്ളാനുള്ള ശേഷിയോടെയാണ് ഓൾഡ് എയർപോർട്ട് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News