പ്രവാസി ക്ഷേമ പദ്ധതികൾ പ്രവാസികളുടെ അവകാശമാണ്: കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ

പ്രവാസി ക്ഷേമ പദ്ധതികൾ ഏതെങ്കിലും സർക്കാരിന്റെ ഔദാര്യമല്ലെന്നും കെ.വി അബ്ദുൽ ഖാദർ പറഞ്ഞു

Update: 2023-07-15 20:16 GMT

ദോഹ: പ്രവാസിക്ഷേമ പദ്ധതികൾ പ്രവാസികളുടെ അവകാശമാണെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ. പ്രവാസി ക്ഷേമനിധിബോർഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഇ.എം സുധീറിന് ദോഹയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലേതു പോലെ പ്രവാസി ക്ഷേമ പദ്ധതികൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും നടപ്പാക്കിയിട്ടില്ല. ഇത് ഏതെങ്കിലും സർക്കാരിന്റെ ഔദാര്യമല്ല, പ്രവാസികൾക്ക് അർഹതപ്പെട്ടതാണ്, ഇത്തരം പദ്ധതികൾ പഠിക്കാൻ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രതിനിധി സംഘങ്ങൾ വരുന്നുണ്ടെന്നും കെ.വി അബ്ദുൽ ഖാദർ പറഞ്ഞു.

Advertising
Advertising

നോർക്ക റൂട്ട്‌സ് ഡയറക്ടർ സി.വി റപ്പായി, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് തുടങ്ങി ഖത്തറിലെ അറുപതിലേറെ പ്രവാസി സംഘടന പ്രതിനിധികൾ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു. സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക കേരള സഭാ അംഗം സുനിൽ കുമാർ സ്വാഗതവും ബിന്ദു പ്രദീപ് നന്ദിയും പറഞ്ഞു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News