ലോകകപ്പിനെ വരവേൽക്കാൻ ശരീരഭാരം കുറയ്ക്കൽ മത്സരവുമായി എക്‌സ്പാറ്റ് സ്‌പോർട്ടീവ്
Update: 2022-08-24 05:40 GMT
ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേൽക്കാം എന്ന ആശയവുമായി എക്‌സ്പാറ്റ് സ്‌പോർട്ടീവ് നടത്തുന്ന ശരീരഭാരം കുറയ്ക്കൽ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
റേഡിയോ മലയാളം എം.ഡി അൻവർ ഹുസൈൻ വാണിയമ്പലം, എക്‌സ്പാറ്റ് സ്‌പോർട്ടീവ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, അബ്ദുറഹീം വേങ്ങേരി എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. കൾച്ചറൽ ഫോറം സ്‌പോർട്ട്‌സ് വിങ് സെക്രട്ടറി അനസ് ജമാൽ, പരിപാടി വിശദീകരിച്ചു.
വെയിറ്റ് ലോസ് ചലഞ്ചിന്റെ ഔദ്യോഗിക ഉദ്ഘാടനവും മത്സരാർത്ഥികളുടെ പ്രാഥമിക ശരീരഭാര പരിശോധനയും ആഗസ്ത് 26ന് വെള്ളിയാഴ്ച ബർവ്വ സിറ്റിയിലെ കിംസ് ഹെൽത്തിൽ വെച്ച് നടക്കും.