സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഫൈനാൻസ് സെക്രട്ടറിക്ക് യാത്രയപ്പ് നൽകി

Update: 2023-07-13 02:12 GMT

സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി കേന്ദ്ര ഫൈനാൻസ് സെക്രട്ടറി ആർ.എസ് അബ്ദുൽ ജലീലിന് സഹപ്രവർത്തകർ യാത്രയപ്പ് നൽകി. ജോലി ആവശ്യാർഥം ജിദ്ദയിലേക്ക് പോവുന്ന എറണാകുളം നെട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ ഒരു പതിറ്റാണ്ടിലേറെ കാലമായി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യമായിരുന്നു.

സി.ഐ.സി റയ്യാൻ സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം അധ്യക്ഷത വഹിച്ചു. എംഎം അബ്ദുൽ ജലീൽ, ഐൻ ഖാലിദ് യൂണിറ്റ് പ്രസിഡന്റ് ഷാജുദ്ധീൻ ഹൈദർ ഉപഹാരം കൈമാറി. മൊയ്തു കേളോത്ത്, അമീൻ അന്നാര, ഷെരീഫ് ചിറക്കൽ, ഷാജുദ്ധീൻ എന്നിവർ സംസാരിച്ചു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News