ലോകകപ്പ് വേദികൾക്ക് സമീപത്തെ മാലിന്യങ്ങളിൽ നിന്ന് ഖത്തർ ഉൽപ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി

പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്.

Update: 2022-12-31 19:39 GMT

ദോഹ: ലോകകപ്പ് സമയത്ത് വേദികള്‍ക്ക് സമീപത്തെ മാലിന്യങ്ങളില്‍ നിന്ന് ഖത്തര്‍ ഉല്‍പ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി. പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്.

ആകെ 2173 ടണ്‍ മാലിന്യമാണ് ഖത്തര്‍ ലോകകപ്പിന്റെ എട്ട് വേദികളില്‍ നിന്നുമായി ലഭിച്ചത്. ഇതില്‍ 28 ശതമാനം  ഗ്രീന്‍ എനര്‍ജിയാക്കി മാറ്റി. അതായത് 5.58340 കിലോവാട്ട് വൈദ്യുതി. ബാക്കി 72 ശതമാനം മാലിന്യത്തില്‍ നിന്നും  797 ടണ്‍ ജൈവവളവും ലഭിച്ചു. പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് എന്നിവയായി 1129 ടണ്‍ മാലിന്യമാണ് ലഭിച്ചത്. ഇതെല്ലാം ഫാക്ടറികളില്‍ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നു. 

Advertising
Advertising

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ലോകകപ്പ് സമയത്ത് ഖത്തറില്‍ നിന്നും ആകെ ലഭിച്ചത് അഞ്ചര ലക്ഷത്തോളം ടണ്‍ മാലിന്യമാണ്. ഇതെല്ലാം സമാന രീതിയിലാണ് റീസൈക്കിള്‍ ചെയ്തത്. പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയും 1627 ട്രക്കുകളുമാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി ഖത്തര്‍ നിയോഗിച്ചിരുന്നത്. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News