ഖത്തറില്‍ ലഹരി വില്‍പ്പന നടത്തിയ നാല് പേര്‍ പിടിയില്‍
ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് നാല് ഏഷ്യന്‍ വംശജരെ പിടികൂടിയത്
Update: 2023-07-01 19:02 GMT
ദോഹ: ഖത്തറില്‍ ലഹരി വില്‍പ്പന നടത്തിയ നാല് പേര്‍ പിടിയില്‍. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് നാല് ഏഷ്യന്‍ വംശജരെ പിടികൂടിയത്. ഇവരുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹെറോയിനും ഹാഷിഷും അടക്കമുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇവര്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്