ഫ്രണ്ട്‌സ് ഓഫ് തിരുവല്ല മെംബർഷിപ്പ് പ്രചാരണത്തിന് തുടക്കമായി
Update: 2025-03-18 14:48 GMT
ദോഹ ഖത്തറിലുള്ള തിരുവല്ല താലുക്ക് നിവാസികളുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല രണ്ടു മാസം നീണ്ടു നിൽക്കുന്ന മെംബർഷിപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. അൽ ഹിലാലിൽ ഉള്ള മോഡേൺ ആർട്‌സ് സെന്റിൽ നടന്ന മീറ്റിംഗിൽ വെച്ച് മെംബർഷിപ്പ് ഫോം, പ്രസിഡണ്ട് ജിജി ജോണും, ജനറൽസെക്രട്ടറി റജി കെ ബേബിയും ചേർന്ന്, റോബിൻ എബ്രഹാം കോശിക്ക് കൈമാറി പ്രചാരണം ഉദ്ഘാടനം ചെയ്തു.
മീറ്റിംഗിൽ തോമസ് കുര്യൻ, കുരുവിള ജോർജ്, ജോർജ് തോമസ്, അനീഷ് ജോർജ് മാത്യു, തോമസ് വർഗിസ്, സന്തോഷ് പി ബാബു, എബിൻ പയ്യനാട്ട്, റെജി പി വർഗിസ്, ഫിലിപ്പ് കുരുവിള, റെനിൽ മാത്യു, നിതിൻ മാത്യു, അനു എബ്രഹാം എന്നിവർ പങ്കെടുത്തു. മെംബർഷിപ്പ് എടുക്കാൻ താൽപര്യപ്പെടുന്നവർ 55857018 / 55532538 എന്നി നമ്പറിൽ ബന്ധപ്പെടണം.