ഏറ്റവും വലിയ ഹരിത മേല്‍ക്കൂര; ദോഹ എക്സ്പോ കെട്ടിടത്തിന് ഗിന്നസ് റെക്കോര്‍ഡ്

ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലാണ് കെട്ടിടം നിര്‍മിച്ചത്.

Update: 2023-09-30 17:08 GMT

ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ കെട്ടിടത്തിന് ഗിന്നസ് റെക്കോര്‍ഡ്. എക്സ്പോയുടെ പ്രധാന കെട്ടിടത്തിന് ലോകത്തെ ഏറ്റവും വലിയ ഗ്രീന്‍ റൂഫ് എന്ന റെക്കോര്‍ഡ് ആണ് ലഭിച്ചത്. 4031 സ്ക്വയര്‍ മീറ്റര്‍ ഹരിത മേല്‍ക്കൂര തീര്‍ത്താണ് കെട്ടിടം ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലാണ് കെട്ടിടം നിര്‍മിച്ചത്.

അഷ്ഗാലിന്റെ നിര്‍മിതികള്‍ക്ക് ലഭിക്കുന്ന ആറാമത്തെ ലോക റെക്കോര്‍ഡ് കൂടിയാണിത്. മരുഭൂമിയിലെ എക്സ്പോയ്ക്ക് യോജിച്ച രീതിയില്‍ പച്ചപ്പ് പുതച്ചാണ് എക്സ്പോയിലെ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റന്നാളാണ് ആറ് മാസം നീണ്ടുനില്‍ക്കുന്ന ദോഹ ഹോര്‍ടികള്‍ച്ചറല്‍ എക്സ്പോയ്ക്ക് തുടക്കമാകുന്നത്.

മേഖലയില്‍ ആദ്യമായി എത്തുന്ന എക്സ്പോയുടെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് കണക്ക്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News