സിറ്റി സ്കേപ്പ് ഖത്തർ പ്രോപ്പർട്ടി ഷോയിൽ ഇന്ത്യൻ പവലിയനുമായി ഗൾഫ് മാധ്യമവും

Update: 2023-08-29 04:32 GMT

പതിനൊന്നാമത് സിറ്റി സ്കേപ്പ് ഖത്തർ പ്രോപ്പർട്ടി ഷോയിൽ ഇന്ത്യൻ പവലിയനുമായി ‘ഗൾഫ് മാധ്യമ’വും പങ്കാളികളാകും.

ദൂബൈയിൽ നടന്ന ചടങ്ങിൽ സിറ്റി സ്കേപ്പ് ഖത്തർ സംഘാടകരായ ഇൻഫോർമയുമായി ഗൾഫ് മാധ്യമം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഒക്ടോബർ 24 മുതൽ 26 വരെ ഖത്തറിലെയും വിദേശത്തെയും റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പങ്കാളികളാകുന്ന എക്പോയിൽ ആദ്യമായാണ് ഇന്ത്യൻ സാന്നിധ്യം.

പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രത്തില്‍ ‘ഗൾഫ് മാധ്യമം’ മിഡിൽഈസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, സിറ്റിസ്കേപ്പ് എക്സിബിഷൻ ഡയറക്ടർ അലക്സാണ്ടർ എഡ്വേർഡ് എന്നിവരാണ് ഒപ്പുവെച്ചത്. ഗൾഫ് മാധ്യമം ബിസിനസ് ഓപറേഷൻസ് ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ്, സിറ്റിസ്കേപ്പ് മാർക്കറ്റിങ് മാനേജർ ഡൊമിനിക് െക്ലറിസി എന്നിവർ പങ്കെടുത്തു.

ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡവലപേഴ്സ് കൂട്ടായ്മായ ‘ക്രെഡായ്’ കേരള ചാപ്റ്ററുമായി സഹകരിച്ചാണ് ‘ഗൾഫ് മധ്യമം’ സിറ്റി സ്കേപ്പ് ഖത്തറിൽ ഇന്ത്യൻ പവലിയൻ അവതരിപ്പിക്കുന്നത്. കേരളത്തിൽ ഫ്ലാറ്റും വില്ലകളും സ്വന്തമാക്കാനും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപത്തിനും പ്രവാസി മലയാളികള്‍ക്ക് സിറ്റി സ്കേപ്പ് അവസരമൊരുക്കും.ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News