ഹൂതി ആക്രമണം; ബഹ്റൈൻ സൈനികരുടെ മരണത്തിൽ അനുശോചനമറിയിച്ച് ഖത്തർ

Update: 2023-09-28 02:04 GMT

ഹൂതി ആക്രമണത്തിൽ ബഹ്റൈൻ സൈനികർ മരിച്ച സംഭവത്തിൽ സൗഹൃദ രാജ്യമായ ബഹ്റൈൻ്റെ രാഷ്ട്രത്തലവനെ വിളിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചനം അറിയിച്ചു.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ അമീർ, അറബ് സഖ്യസേനയുടെ ഭാഗമായ ബഹ്റൈൻ പ്രതിരോധ സേനാംഗങ്ങളുടെ വീരമൃത്യുവിൽ നടുക്കവും ആദരാഞ്ജലിയും രേഖപ്പെടുത്തി. സൗദി-യെമൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന സൈനികരാണ് ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News