ഖത്തറിൽ ഐസിബിഎഫിന്റെ പുതിയ മാനേജിങ് കമ്മിറ്റി ചുമതലയേറ്റു

ഷാനവാസ് ബാവയുടെ നേതൃത്വത്തിലാണ് ഇത്തവണയും മാനേജിങ് കമ്മിറ്റി പ്രവർത്തിക്കുക

Update: 2025-03-26 16:33 GMT

ദോഹ: ഇന്ത്യൻ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തി(ഐസിബിഎഫ്)ന്റെ പുതിയ മാനേജിങ് കമ്മിറ്റി ചുമതലയേറ്റു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ മുഖ്യാതിഥിയായിരുന്നു.

ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ സാക്ഷിയാക്കിയാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. കഴിഞ്ഞ തവണ ഐസിബിഎഫിനെ നയിച്ച ഷാനവാസ് ബാവയുടെ നേതൃത്വത്തിലാണ് ഇത്തവണയും മാനേജിങ് കമ്മിറ്റി പ്രവർത്തിക്കുക. ദീപക് ഷെട്ടിയാണ് ജനറൽ സെക്രട്ടറി. റഷീദ് അഹമ്മദ് വൈസ് പ്രസിഡന്റായും ജാഫർ തയ്യിൽ സെക്രട്ടറിയായും ചുമതലയേറ്റു.

മാനേജിങ് കമ്മിറ്റി അംഗങ്ങളെയും അഡൈ്വസറി ബോർഡ് അംഗങ്ങളെയും ഈഷ് സിംഗാൾ സ്വീകരിച്ചു. മുൻ ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News