ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം: ഖത്തറിൽ പരിശോധനകൾ ഊർജിതമാക്കി വാണിജ്യ മന്ത്രാലയം

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, വില, കാലാവധി തുടങ്ങി എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.

Update: 2023-07-22 18:10 GMT

ദോഹ: ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനായി കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഈ വര്‍ഷം അറുപതിനായിരത്തിലേറെ പരിശോധനകളാണ് നടത്തിയത്.

വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തിനിടെ 63,093 പരിശോധനകളാണ് ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനായി നടത്തിയത്.

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, വില, കാലാവധി തുടങ്ങി എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. വിപണി നിയന്ത്രണവും ഓഫറുകളുടെ സാധുത പരിശോധിക്കുന്നതിനുമായി മുപ്പത്തി എട്ടായിരത്തിലേറെ പരിശോധനകളാണ് നടന്നത്. അതേസമയം, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1952 പരിശോധനകളും ഇക്കാലയളവില്‍ നടത്തി.

Advertising
Advertising

7842 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ (സി.ആർ) അനുവദിക്കുകയും, 67541 വാണിജ്യ രജിസ്‌ട്രേഷനുകള്‍ പുതുക്കാൻ അപേക്ഷിക്കുകയും ചെയ്തു. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News