കനത്ത ചൂട്; തൊഴിലാളികൾക്ക് ബോധവത്കരണ ക്യാമ്പയിനുമായി ഖത്തർ മനുഷ്യാവകാശ കമ്മീഷൻ

നിർമാണം, വ്യവസായം, ഡെലിവറി സർവീസ് മേഖലകളിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് എൻ.എച്ച്.ആർ.സിയുടെ കാമ്പയിൻ

Update: 2023-07-24 17:59 GMT

ദോഹ: കനത്ത ചൂടിനെ കുറിച്ച് തൊഴിലാളികളിൽ ബോധവത്കരണ ക്യാമ്പയിനുമായി ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പുറംജോലികൾ ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ്ക്യാമ്പയിൻ. നിർമാണം, വ്യവസായം, ഡെലിവറി സർവീസ് മേഖലകളിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് എൻ.എച്ച്.ആർ.സിയുടെ കാമ്പയിൻ.

ചൂട് കാലത്ത് പുറം ജോലികളുമായി ബന്ധപ്പെട്ട് ഖത്തറിൽ നിയന്ത്രണമുണ്ട്. സെപ്തംബർ 15വരെ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ഉച്ച വിശ്രമം നിർബന്ധമാണ്. ഇതുൾപ്പെടെയുള്ള അവകാശങ്ങൾ ഉറപ്പാക്കുകയാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. ഖത്തർ ഭരണഘടനയ്ക്ക് അനുസൃതമായി മനുഷ്യാവകാശങ്ങളിൽ വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലെന്ന് എൻ.എച്ച്.ആർ.സി ചെയർപേഴ്‌സൺ മറിയം ബിൻത് അബ്ദുള്ള അൽ അതിയ്യ പറഞ്ഞു.

Advertising
Advertising

തൊഴിലാളികളുടെ മാനുഷികമായ അവകാശങ്ങൾ സംരക്ഷിക്കാനും ഉറപ്പാക്കാനുമാണ് സംഘടന ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഡെലിവറി സേവന മേഖലയിൽ ജോലി ചെയ്യുന്നവരെ ചൂടിൽ നിന്നും സംരക്ഷിക്കുന്നതിന് കൃത്യമായ ഇടപെടലുകൾ വേണ്ടതുണ്ട്. ഉച്ച വിശ്രമ നിയമത്തെ കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവത്കരിക്കുകയാണ് എൻ.എച്ച്.ആർ.സി കാമ്പയിനിന്റെ ലക്ഷ്യം.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News