ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് ഇനി ഒരാഴ്ച മാത്രം

ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്‌സ്‌പോ ഒക്ടോബര്‍ രണ്ടിന് തുടങ്ങും

Update: 2023-09-25 18:48 GMT
Editor : anjala | By : Web Desk

ദോഹ: ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയ്ക്ക് തുടക്കം കുറിക്കാന്‍ ഇനി ഒരാഴ്ച മാത്രം. ആറു മാസം നീണ്ടു നിൽക്കുന്ന ദോഹ അന്താരാഷ്ട്ര ഹോര്‍ടി കള്‍ചറല്‍ എക്സ്പോയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കമാകും. 88 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എക്സ്പോയ്ക്കായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഗള്‍ഫ് മേഖലയില്‍ ആദ്യമായെത്തുന്ന എക്സ്പോയുടെ വിവിരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹാന്‍ഡ് ബുക്ക് അടുത്ത വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Full View

പരിസ്ഥിതിയും, കൃഷിയും പ്രമേയമാവുന്ന ഹോർട്ടികൾചറൽ എക്സ്പോയിൽ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് ഖത്തർവേദിയൊരുക്കുന്നത്. ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക പ്രദര്‍ശനത്തിനും ചര്‍ച്ചകള്‍ക്കുമൊപ്പം വിവിധ കലാ സാംസ്കാരിക പരിപാടികളും എക്സ്പോയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News