ലൈബ അബ്ദുൽ ബാസിതിനെ തനിമ ഖത്തർ ആദരിച്ചു

Update: 2022-10-14 05:18 GMT

നോവൽ പരമ്പര എഴുതുന്ന പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ലൈബ അബ്ദുൽ ബാസിതിനെ തനിമ ഖത്തർ ആദരിച്ചു.

പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന വിഭാഗത്തിലാണ് ലൈബക്ക് വേൾഡ് റെക്കോഡ്. 'ഓർഡർ ഓഫ് ഗാലക്‌സി' എന്ന പരമ്പരയിൽ ഇതുവരെ മൂന്ന് പുസ്തകങ്ങളാണ് ലൈബ എഴുതിയത്. ആമസോണും ലുലു ഓൺലൈനും പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ലോകത്തെ കുഞ്ഞു ഫിക്ഷൻ ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

തനിമ ഖത്തർ ഡയരക്ടർ ആർ.എസ് ജലീൽ ഉപഹാരം സമർപ്പിച്ചു. അഹമ്മദ് ഷാഫി, ഡോ. സൽമാൻ, ഷറഫുദ്ദീൻ ബാവ, യൂസുഫ് പുലാപ്പറ്റ എന്നിവർ സംബന്ധിച്ചു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News