ലോകകപ്പ് ഫുട്‌ബോളിൽ നിറഞ്ഞു നിന്ന ഖത്തർ മഞ്ഞപ്പടയുടെ അംഗങ്ങളെ ആദരിച്ചു

ലോകകപ്പ് വേദികളില്‍ മലയാളികളുടെ അഭിമാനമായിരുന്നു ഖത്തര്‍ മഞ്ഞപ്പട

Update: 2023-10-10 19:03 GMT

ഖത്തര്‍: ലോകകപ്പ് ഫുട്ബോളില്‍ നിറഞ്ഞു നിന്ന ഖത്തര്‍ മഞ്ഞപ്പടയുടെ അംഗങ്ങളെ ആദരിച്ചു. ഐഎസ്എസി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മോഹൻ തോമസ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു.

ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരിന് പിന്നാലെ അര്‍ജന്റീനയുടെ ആഘോഷ ചടങ്ങിലട‌ക്കം ലോകകപ്പ് വേദികളില്‍ മലയാളികളുടെ അഭിമാനമായിരുന്നു ഖത്തര്‍ മഞ്ഞപ്പട. വിവിധ വേദികളില്‍ നിറഞ്ഞുനിന്ന അംഗങ്ങളെ ആദരിക്കുന്നതിനായാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചത്. ഏഷ്യന്‍ കപ്പ് 2023 ഡയറക്‌ടർ ജഹാം അൽ കുവാരി മുഖ്യാതിഥിയായിരുന്നു.

ലോകകപ്പിൽ ഖത്തർ മഞ്ഞപ്പട നൽകിയ പിന്തുണ ഏഷ്യ കപ്പ് ടൂര്ണമെന്റിനും ഉണ്ടാവണമെന്ന് ജഹാം അൽ കുവാരി ആവശ്യപ്പെട്ടു. ഏഷ്യ കപ്പിനുള്ള ഖത്തർ മഞ്ഞപ്പടയുടെ ഫാൻ ജേഴ്സി പ്രകാശനവും ചടങ്ങില്‍ നടന്നു. ‌ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍, സുപ്രീംകമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എഎഫ്സിയുടെ കോച്ചിങ് ലൈസന്‍സ് നേടിയ ഖത്തർ മഞ്ഞപ്പട പ്രസിഡന്റ് സവാദ് അബ്ദുൽ സലാമിനെയും ജോയിന്റ് സെക്രട്ടറി ജാബിറിനെയും ചടങ്ങിൽ ആദരിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News