അവരെ കാണാൻ അവരുടെ മിശിഹയെത്തി; അര്‍ബുദ ബാധിതരായ കുട്ടികളെ സന്ദര്‍ശിച്ച് മെസിയും സംഘവും

സിദ്ര മെഡിസിനില്‍ ചികിത്സയിലുള്ള ഇരുപതോളം കുട്ടികളെയാണ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സുഹൃത്തുക്കളും സന്ദര്‍ശിച്ചത്.

Update: 2022-05-16 19:12 GMT
Editor : abs | By : Web Desk

ഖത്തറില്‍ പര്യടനം നടത്തുന്ന ലയണല്‍ മെസിയും സംഘവും സിദ്ര മെഡിസിനില്‍ കഴിയുന്ന അര്‍ബുദ ബാധിതരായ കുട്ടികളെ സന്ദര്‍ശിച്ചു. കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും സമ്മാനങ്ങള്‍ നല്‍കിയുമാണ് പിഎസ്ജി ടീമംഗങ്ങള്‍ മടങ്ങിയത്

സിദ്ര മെഡിസിനില്‍ ചികിത്സയിലുള്ള ഇരുപതോളം കുട്ടികളെയാണ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സുഹൃത്തുക്കളും സന്ദര്‍ശിച്ചത്. മെസിയ്ക്കൊപ്പം സെര്‍ജി റാമോസ്, പ്രിസ്നെല്‍ കിംപെംബെ, ഡാനിലോ പെരീര, ഇദ്രിസ ഗൈ എന്നിവരുമുണ്ടായിരുന്നു.

പിഎസ്ജിയുടെ ജേഴ്സിയും സമ്മാനങ്ങളുമായെത്തിയ താരങ്ങള്‍ കുട്ടികള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും സമയം കണ്ടെത്തി.ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പിഎസ്ജിയുടെ സ്പോണ്‍സര്‍മാറായ ഖത്തര്‍ നാഷണല്‍ ബാങ്ക് ആണ് കുട്ടികള്‍ക്ക് മെസിയെ കാണാനുള്ള അവസരം ഒരുക്കിയത്.

Advertising
Advertising


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News