ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്തി ഖത്തര്‍ വിട്ടത് 8200 ലേറെ പേര്‍

ഇളവുകള്‍ ഉപയോഗപ്പെടുത്താനുള്ള കാലാവധി ഈ മാസത്തോടെ അവസാനിക്കും

Update: 2022-03-02 11:43 GMT

ഖത്തറില്‍ ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടത് 8200 ലേറെ പേരെന്ന് ആഭ്യന്തര മന്ത്രാലയം. 28,400 പേര്‍ ഇതുവരെ അപേക്ഷ നല്‍കിയതായും മന്ത്രാലയം അറിയിച്ചു. എന്‍ട്രി-എക്‌സിറ്റ് നിയമ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള അവസരമാണ് ഗ്രേസ് പിരീഡ്. ഇതിനുള്ള കാലാവധി മാര്‍ച്ച്

31 ഓടെ അവസാനിക്കും. ഇതുവരെ 28,400 പേരാണ് പദ്ധതി ഉപയോഗപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. ഇതില്‍ 8200 ലേറെ പേര്‍ രാജ്യം വിട്ടു, 6000ത്തിലേറെ പേര്‍ നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഖത്തറില്‍ തന്നെ തങ്ങാനുള്ള അനുമതി നേടിയെടുത്തു.

ഇനിയും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ നിശ്ചിത കാലവാവധിക്ക് മുമ്പു തന്നെ അവസരം ഉപയോഗപ്പെടുത്തണം. അവസാന സമയത്തേക്ക് കാത്തുനില്‍ക്കരുത്. അപേക്ഷയില്‍ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ അവസാന സമയങ്ങളില്‍ അപേക്ഷിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കാതെ പോകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അഞ്ച് സര്‍വീസ് സെന്ററുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News