വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ്‍ മാറ്റിവെച്ചോളൂ..റഡാർ കാമറകൾ പണിതരും

500 റിയാലാണ് പിഴ. സീറ്റ് ബെല്‍റ്റിടാതെ വാഹനം ഓടിച്ചാലും 500 റിയാല്‍ പിഴയൊടുക്കണം.

Update: 2023-08-21 18:06 GMT

ദോഹ: ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ റഡാര്‍ കാമറകള്‍ പണികൊടുക്കും. 500 റിയാലാണ് പിഴ. സീറ്റ് ബെല്‍റ്റിടാതെ വാഹനം ഓടിച്ചാലും 500 റിയാല്‍ പിഴയൊടുക്കണം

ഈ മാസം 27 മുതല്‍ റോഡുകളില്‍ സ്ഥാപിച്ച റഡാര്‍ കാമറകള്‍ പണി തുടങ്ങും. ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കും. ബോധവൽകരണം എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകുന്നത്. എസ്.എം.എസ് ആയി നിയമലംഘകർക്ക് അറിയിപ്പു ലഭിക്കും. സെപ്റ്റംബർ മൂന്ന് വരെ പിഴ ചുമത്തില്ല. എന്നാൽ, അതിനു ശേഷം പിഴ ചുമത്തിതുടങ്ങും.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ്‍ കൈയിൽ പിടിക്കുകയോ വാഹനത്തിലെ സ്ക്രീനിൽ കാഴ്ചകാണുന്ന തിരക്കിലായിരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. 10 വയസ്സിന് താഴെ പ്രായമുളള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതിനും ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ഒഴിവാക്കുന്നതിനും 500 റിയാൽ പിഴ ചുമത്തും. ഇതോടൊപ്പം തന്നെ വേഗതയേറിയ ലൈനുകളിൽ വേഗത കുറച്ചുവാഹനം ഓടിക്കുന്നതും നിയമലംഘനമാണ്. ഇടതുവശത്തെ ലൈനില്‍ വേഗത കുറച്ച് വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.  

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News