ലോക അക്വാട്ടിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നങ്ങള്‍ പുറത്തിറക്കി

190ലധികം രാജ്യങ്ങളാണ് വേൾഡ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പിൽ മാറ്റുരയ്ക്കുന്നത്.

Update: 2023-09-19 18:50 GMT

ദോഹ: ലോകകപ്പ് ഫുട്ബാളിനും ഏഷ്യൻ കപ്പിനും പിന്നാലെ ഖത്തർ വേദിയാവുന്ന അന്താരാഷ്ട്ര കായിക പോരാട്ടങ്ങളിലൊന്നായ ലോക അക്വാട്ടിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങള്‍ പുറത്തിറക്കി. നഹിം എന്ന തിമിംഗല സ്രാവും മെയ്ഫറ എന്ന പവിഴപ്പുറ്റുമാണ് അടുത്തവർഷം ഫെബ്രുവരിയിൽ ദോഹയിൽ നടക്കുന്ന ലോകോത്തര നീന്തൽ പോരാട്ടങ്ങളുടെ ഭാഗ്യചിഹ്നങ്ങൾ.

2024 ഫെബ്രുവരി രണ്ട് മുതൽ 18 വരെയാണ് ദോഹയിലെ മൂന്ന് വേദികളിലായി 21ാമത് വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. ഖത്തറിന്റെ പൈതൃകവും കടലും ഒപ്പം ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ അംഗീകാരവും സുസ്ഥിരതാ സന്ദേശവുമെല്ലാം ഉൾകൊള്ളുന്നതാണ് പുതുമയേറിയ ഭാഗ്യചിഹ്നങ്ങൾ.

190ലധികം രാജ്യങ്ങളാണ് വേൾഡ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ആസ്പയര്‍ ഡോം, ദോഹ തുറമുഖം, ഹമദ് അക്വാട്ടിക് സെന്റര്‍ എന്നി മൂന്നു വേദികളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 2500ഓളം താരങ്ങൾ മാറ്റുരയ്ക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News