ഗസ്സയ്ക്ക് സഹായം നല്‍കാന്‍ ചാരിറ്റി ഫുട്ബോള്‍ മത്സരം; അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കും

സൗഹൃദ ഫുട്ബോൾ മത്സരത്തില്‍ മൊറോക്കോയുടെ സുഫിയാൻ ബൗഫൽ, സ്പാനിഷ് താരം ഹാവി മാർടിനസ്, മുൻ ബ്രസീൽ താരം അഫോൻസോ ആൽവസ് തുടങ്ങിയവര്‍ പന്തുതട്ടും

Update: 2023-12-14 19:58 GMT
Editor : Shaheer | By : Web Desk

ദോഹ: ഗസ്സക്ക് സഹായവുമായി ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന 'സ്റ്റാൻഡ് വിത്ത് ഫലസ്തീൻ' ചാരിറ്റി ഫുട്ബോള്‍ മത്സരം നാളെ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ഖത്തരി ഗായകരുടെ നേതൃത്വത്തില്‍ സംഗീത നിശയും ഡ്രോണ്‍ ഷോകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണി മുതല്‍ പരിപാടികള്‍ തുടങ്ങും. ഖത്തരി ഗായകരായ നാസർ അൽ ഖുബൈസി, ദാന അൽ മീർ, നിസ്മ തുടങ്ങിയവർ കാണികൾക്ക് മുന്നിലെത്തും.

30 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായാണ് സൗഹൃദ ഫുട്ബോൾ മത്സരം. മൊറോക്കോയുടെ സുഫിയാൻ ബൗഫൽ, സ്പാനിഷ് താരം ഹാവി മാർടിനസ്, മുൻ ബ്രസീൽ താരം അഫോൻസോ ആൽവസ് തുടങ്ങി അന്താരാഷ്ട്ര താരങ്ങളും ഖത്തറി താരങ്ങളും പന്തുതട്ടാനെത്തും.

Advertising
Advertising
Full View

40,000ത്തോളം പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിൽ കാണികളുടെ പ്രവേശന ടിക്കറ്റിൽ നിന്നുള്ള മുഴുവൻ വരുമാനവും ഗസ്സ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. അടക്കമുള്ള അന്താരാഷ്ട്ര താരങ്ങളും ഖത്തര്‍ ദേശീയ താരങ്ങളും ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കും. ക്യൂ ടിക്കറ്റ്സ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Summary: ‘Stand with Palestine’: Education City Stadium to host fundraising football match on December 15

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News