പാസേജ് ടു ഇന്ത്യക്ക് പ്രൌഢമായ സമാപനം; മിയാ പാര്‍ക്കിലെത്തിയത് ആയിരങ്ങളള്‍

ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച 40 പേരെ ആദരിച്ചു

Update: 2022-03-28 07:28 GMT

മൂന്ന് ദിവസം നീണ്ടുനിന്ന ഖത്തറിലെ ഇന്ത്യക്കാരുടെ ഉത്സവമായ പാസേജ് ടു ഇന്ത്യ കൊടിയിറങ്ങി. ഇന്ത്യയുടെ വൈവിധ്യവും സാംസ്‌കാരിക സമ്പന്നതയും വിളിച്ചോതിയ കലാപരിപാടികള്‍ ആസ്വദിക്കാന്‍ ആയിരങ്ങളാണ് മിയാ പാര്‍ക്കിലേക്ക് ഒഴുകിയെത്തിയത്.

ഒട്ടുമിക്ക ഇന്ത്യന്‍ കലാരൂപങ്ങളും മൂന്ന് ദിവസങ്ങളിലായി വേദിയിലെത്തി. പ്രവാസി ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റു രാജ്യക്കാരും പരിപാടികള്‍ കാണാനെത്തിയിരുന്നു. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച 40 പേരെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ചടങ്ങില്‍ ആദരിച്ചു.

ദീര്‍ഘകാല പ്രവാസത്തിലൂടെ ഖത്തറിലെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് അംബാസഡര്‍ ദീപക് മിത്തല്‍ ഉപഹാരം സമ്മാനിച്ചു. നൃത്ത-കലാപരിപാടികള്‍ക്കൊപ്പം ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡോഗ് ഷോയും പാസേജ് ടു ഇന്ത്യയ്ക്ക് മാറ്റുകൂട്ടി. ഖത്തറിലെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News